കൊയിലാണ്ടി: മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങാൻ സംയുക്ത ട്രേഡ് യൂനിയൻ സമരസമതി കൊല്ലം മേഖലാ കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ സി ഐ ടി യു ജില്ലാ കമ്മറ്റിയംഗം എം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി കെ പുരുഷോത്തമൻ (ഐ എൻ ടി യു സി) അദ്ധ്യക്ഷത വഹിച്ചു. ടി കെ നാരായണൻ (ഐ എൻ ടി യു സി), പി കെ സുധാകരൻ (എ ഐ ടി യു സി), എൻ കെ ഭാസ്കരൻ (സി ഐ ടി യു), പി കെ സന്തോഷ് പ്രസംഗിച്ചു.
Discussion about this post