കൊയിലാണ്ടി: സബ്ബ് ട്രഷറിക്ക് പിൻവശമുള്ള മാലിന്യക്കൂമ്പാരം, കോടതി, ട്രാഫിക്ക് സ്റ്റേഷൻ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നിടത്തുള്ള മാലിന്യക്കൂമ്പാരം കാരണം കൊയിലാണ്ടി നഗരത്തിലൂടെ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
മഴക്കാലമായതോടെ ഇവിടം കൊതുകുകൾ പെറ്റുപെരുകുന്നത് സാക്രമിക രോഗങ്ങൾക്ക് വരെ കാരണമാകാം. പൊതുജനങ്ങളും ജീവനക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. മുനിസിപ്പാലിറ്റി അധികൃതർ ഇനിയെങ്കിലും കണ്ണ് തുറക്കണമേ എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന.
Discussion about this post