കൊയിലാണ്ടി: പോലീസ് പട്രോളിങ്ങിനിടെ കൊയിലാണ്ടിയിൽ കഞ്ചാവ് പിടികൂടി.110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെയാണ് കൊയിലാണ്ടി എസ് ഐ എം എൻ അനൂപും സംഘവും അറസ്റ്റു ചെയ്തത്. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടപ്പോൾ പരുങ്ങിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘത്തിൽ സോജൻ, ബിനീഷ് തുടങ്ങിയവരുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Discussion about this post