കൊയിലാണ്ടി: പോക്സോ കേസിൽ ഒളിവിൽപോയ പ്രതി പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി പുളിയഞ്ചേരി വലിയാട്ടിൽ സുരേഷാണ് കീഴടങ്ങിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി ഇയാൾക്കെതിരെ പോലീസിൽ പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് ചില മാനസിക പിരിമുറക്കം ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് സ്റ്റേഷനിൽ ഓൺലൈനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. പ്രതി നിർമ്മാണ തൊഴിലാളിയും സിപിഎം മുൻ പുളിയഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
Discussion about this post