കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാക്കമ്മറ്റി ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ കുടുംബത്തിനെ ആദരിച്ചു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങ് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
റിട്ട ലഫ് കേണൽ ജയദേവൻ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, വിജയൻ കണ്ണഞ്ചേരി, എൻ കെ അനിൽകുമാർ, ഇ ഗംഗാധരൻ പ്രസംഗിച്ചു.
കെ മുരളിധരൻ ഉപഹാര സമർപ്പണം നടത്തി. സതി കിഴക്കയിൽ, റിട്ട ലഫ് കേണൽ ജയദേവൻ, നഫീസ അഹമ്മദ് എന്നിവർ പൊന്നാടയണിയിച്ചു. ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സൻ മാക്കാട, ശോഭന, ഭാര്യ ഷെജിന എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
പ്രകാശൻ കാക്കൂർ സ്വാഗതവും ശ്രീശൻ കാർത്തിക നന്ദിയും നന്ദിയും പറഞ്ഞു.
Discussion about this post