കൊയിലാണ്ടി : മഹിന്ദ്ര കാർ രഇരുചക്ര വാഹനങ്ങളിലിടിച്ച് രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് പരിക്ക്. ദേശീയ പാതയിൽ കൊയിലാണ്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോട് കൂടിയാണ് അപകടം. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ ആശുപത്രികളിൽ
ചികിത്സ തേടി. വടകര ഭാഗത്തേക്ക് വരികയായിരുന്ന ഇരു ചക്ര വാഹനങ്ങളുടെ പിന്നിൽ ഇതേ ദിശയിൽ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. കാർ ആദ്യം യുവാവും യുവതിയും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു, തുടർന്ന് മുന്നിലുണ്ടായിരുന്ന സ്കൂട്ടറും ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചയാൾ കാറിനടിയിൽ പെട്ടു.
ഇദ്ദേഹത്തെ കാർ പൊക്കിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി ആശുപത്രിയിലും പിന്നിട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്ന യുവതിക്കും, രണ്ടാമത്തെ സ്കൂട്ടർ ഓടിച്ച യുവതിക്കും നിസാര പരിക്കേറ്റു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി
ആനന്ദൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി. സേനാംഗങ്ങൾ ആയ മജീദ്, ജനാർദ്ദനൻ, ഹേമന്ദ്, ഇ എം നിധി പ്രസാദ്, ശ്രീരാഗ്, അരുൺ, റഷീദ്, ബാലൻ, രാകേഷ്, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
Discussion about this post