കോട്ടയം: ജാക്കി തെന്നി മാറി വാഹനം ശരീരത്തിലേക്ക് വീണ് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്സല്(24) ആണ് മരിച്ചത്. വാഹനം നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജാക്കി തെന്നിമാറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡില്‍ നിര്‍ത്തി ജാക്കി വച്ചതിനു ശേഷം ടയർ മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപമായിരുന്നു സംഭവം.വാഹനത്തിലെ പച്ചക്കറി ലോഡ് ഉള്‍പ്പെടെയാണ് യുവാവിന്റെ ശരീരത്തിലേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post