കോട്ടയം: കുമരകത്ത് പറ സ്വീകരിക്കുന്ന ചടങ്ങിനിടെ കതിന പൊട്ടിക്കുമ്പോൾ വെടിക്കെട്ടുകാരന് പൊള്ളലേറ്റു.കുമരകം ചക്രംപടി മൂലേപ്പാടത്ത് ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുമരകം പള്ളിച്ചിറ സ്വദേശി സാബുവിനാണ് ഗുരുതരമായി പരുക്കേറ്റത്. 40 ശതമാനം പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം.
കുമരകത്തെ ക്ഷേത്രത്തിലേക്ക് ചക്രം പടിയിലുള്ള വീട്ടിൽ നിന്ന് നെൽപറ സ്വീകരിക്കുമ്പോൾ ആചാരപരമായി കതിന പൊട്ടിക്കുന്നതിനിടെയാണ് അപകടം.കതിനയിൽ നിന്നുള്ള തീപ്പൊരി സാബുവിൻ്റെ കൈവശമിരുന്ന വെടിമരുന്ന്
നിറച്ചിരുന്ന ബക്കറ്റിലേക്ക് പടർന്നായിരുന്നു അപകടം. ഉടൻ തന്നെ സമീപവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post