കോട്ടയം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജുകുര്യനാണ് സഹോദരൻ ജോർജിൻ്റെ വെടിയേറ്റ് മരിച്ചത്. മറ്റൊരു സഹോദരന് മാത്യു സ്കറിയയ്ക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ മാത്യുവിന കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഊട്ടിയിലെ ഇവരുടെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രഞ്ജുവിന് തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post