പയ്യോളി: കോട്ടതുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും തിറമഹോത്സവവും 10, 11 തിയ്യതികളിൽ ആഘോഷിക്കും. 10 ന് രാവിലെ 9.25 നും 10.20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കാളകാട്ടില്ലത്ത് സന്ദീപ് നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കുട്ടിച്ചാത്തൻ, ഭഗവതി എന്നീ ദേവന്മാരെ പുനഃപ്രതിഷ്ഠിക്കും. തുടർന്ന് കൊടിയേറ്റത്തോടെ മഹോത്സവത്തിന് ആരംഭം കുറിക്കും.
അന്നദാനം, വൈകീട്ട് കുട്ടിച്ചാത്തൻ വെള്ളാട്ടം, 11 ന് നിരവധി വരവുകളും കനലാട്ടം, പൂക്കലശം, വിവിധ വെള്ളാട്ടുകൾ, തിറ എന്നിവയുണ്ടാകും.
കുഞ്ഞാലി മരക്കാരുടെ കാലഘട്ടത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ച് പോരുന്ന ഈ ക്ഷേത്രം വടക്ക് ദർശനം ഉള്ള അപൂർവ്വം ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ്. ദ്വീപിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന പ്രത്യകത കൂടി ഈ ക്ഷേത്രത്തിനുണ്ട്.
Discussion about this post