പയ്യോളി: മലിനമായ കോട്ടപ്പുഴ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ചന്ദ്രൻ, ടി പി പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ്റെ നിർദ്ദേശമനുസരിച്ചാണ് ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ചത്. തുടർ നടപടികൾക്കായി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും.
![](https://payyolivarthakal.com/wp-content/uploads/2022/04/add-15-care-and-cure-270x300.jpeg)
ആരോഗ്യ വിഭാഗം സ്ഥലം പരിശോധിക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പ്രദേശവാസികളോട് സംസാരിക്കുകയും പ്രയാസങ്ങൾ ബോധ്യപ്പെടുകയും ചെയ്തു. റിപ്പോർട്ട് തയ്യാറാക്കി ഉടൻ നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പയ്യോളി വാർത്തകളോട് പറഞ്ഞു.
![](https://payyolivarthakal.com/wp-content/uploads/2022/04/PicsArt_04-11-04.21.53_copy_768x432-300x169.jpg)
![](https://payyolivarthakal.com/wp-content/uploads/2022/04/PicsArt_04-11-12.25.34_copy_768x432-300x169.jpg)
![](https://payyolivarthakal.com/wp-content/uploads/2022/04/long-term-add-253x300.jpg)
Discussion about this post