പയ്യോളി: കോട്ടക്കൽ ശാഖ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകൻ സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി എൻ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സി പി സദക്കത്തുള്ള, പി മുഹമ്മദ് അഷ്‌റഫ്, സുജല ചെത്തിൽ, സി പി നിയമത്തുള്ള, എൻ പി അബ്ദുൽ വഹാബ്, പി പി അബ്ദുറഹിമാൻ, പി കുഞ്ഞാമു, പി വി ലത്തീഫ്, അഷ്‌റഫ് മുനമ്പത്ത്, വി ടി റഹീം, അനൂർ, എ എൻ മുഹമ്മദ് പ്രസംഗിച്ചു.
ചടങ്ങിൽ എം മുഹമ്മദലി ഖിറാഅത് നടത്തി. ബി എം ശംസുദ്ധീൻ സ്വാഗതവും ടി പി ഫാറൂഖ് നന്ദിയും പറഞ്ഞു.
Discussion about this post