വടകര: തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് രേഖകളും പണവും കൈമാറണമെന്ന് ഉത്തരവ്. ഇരിങ്ങൽ കോട്ടക്കൽ മുസ്ലിം ജമാഅത്ത് ഭരണ സമിതിയുടെ സ്ഥാനമൊഴിഞ്ഞ കമ്മിറ്റി കൈവശം വെച്ചിരിക്കുന്ന മഹല്ല് സംബന്ധമായ മിനുട്സ്, വൗച്ചർ, കയ്യിരിപ്പ് സംഖ്യ, മഹല്ല് ഭരണ സമിതി സംബന്ധമായ മറ്റു രേഖകൾ തുടങ്ങിയവ പതിനഞ്ചു ദിവസത്തിനകം തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ഭരണ സമിതിക്ക് കൈമാറണമെന്നാണ് ഉത്തരവ്. വടകര റവന്യു സബ് ഡിവിഷണൽ ഓഫീസർ പി അൻവർ സാദത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജൂലായ് മാസത്തിൽ നടന്ന മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനമേറ്റ കമ്മിറ്റിക്ക് മുൻ ഭരണ സമിതിയുടെ കാലത്തെ കയ്യിരിപ്പ് സംഖ്യയും ജമാഅത്ത് ഭരണ സമിതിയുടെ മറ്റു രേഖകളും കൈമാറാത്തതിന്നെതിരെ നിലവിലെ ഭരണസമിതി ഭാരവാഹികളായ സി പി സദക്കത്തുള്ള, അഡ്വ. അജ്മൽ ഷറഫ്, സി എം അബൂബക്കർ തുടങ്ങിയവർ സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ ഒൻപത് പേർക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
സ്ഥാന മൊഴിഞ്ഞ മുൻ കമ്മിറ്റി ഭാരവാഹികൾ മഹല്ല് ഭരണത്തിൽ ഇടപെടുന്നതിന്നെതിരെ കേരള ഹൈക്കോടതിയും സംസ്ഥാന വഖഫ് ട്രൈബൂണലും പുറപ്പെടുവിച്ച ഉത്തരവും നിലവിലുണ്ട്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. മുഹമ്മദ് അജ്മൽ ഷറഫ് ഹാജരായി


































Discussion about this post