പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാവിപ്പാലം ബീച്ചിൽ ലോക സമുദ്ര ദിനം ആചരിച്ചു. “ശുചിത്വ സാഗരം, സുന്ദര തീരം” എന്ന വിഷയവുമായി ബന്ധപ്പെട്ട് പരമ്പരാഗത മത്സ്യതൊഴിലാളികളും നിവാസികളുമായി ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചറിഞ്ഞു.

കടൽ തീരം, പുഴയോരം, അഴിമുഖം, മത്സ്യബന്ധനം, കണ്ടൽക്കാട്,പ്ലാസ്റ്റിക് നിർമാർജനം, ശുചിത്വം, സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. അധ്യാപകരായ സരിഗ. എസ്,സന്തോഷ് ടി. കെ, ശ്രീബേഷ്.ഇ, സുനിത. ജി, ഹാഷിറ ഫാത്തിമ എന്നിവരും സംസാരിച്ചു.

സംയുക്ത തീരദേശ വികസന സമിതി അംഗങ്ങളായ കെ.ടി. കേളപ്പൻ, രാജൻ കൊളാവിപ്പാലം എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന മത്സ്യത്തൊഴിലാളിയായ ഭാസ്കരൻ കൊളാവിയെ ആദരിച്ചു.



Discussion about this post