പയ്യോളി : പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ഹരിത സഹകരണം’ പരിപാടിയുടെ ഭാഗമായി കോട്ടക്കൽ ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ മാവിൻ തൈകൾ വിതരണം ചെയ്തു. സംഘം വൈസ്
പ്രസിഡന്റ് പ്രകാശൻ ടി കെ ഡയറക്ടർ നടുക്കുടി പത്മനാഭന് മാവിൻ തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ഡയറക്ടർ മടപ്പള്ളി മോഹനൻ, സെക്രട്ടറി ഡിൽന രാജേഷ്, ബിന്ദു പി ടി, രഞ്ജിത്ത് പി എം, രധിന എന്നിവർ പങ്കെടുത്തു
Discussion about this post