
പയ്യോളി: കോട്ടക്കൽ കൂവന്റവിട അസൈനാർ സാഹിബ് (103) അന്തരിച്ചു. കോട്ടക്കൽ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ഹിദായത്തുസ്സിബിയാൻ മദ്രസ സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്രസ സെക്രെട്ടറി, ജലാൽ പള്ളി സെക്രെട്ടറി, ദീർഘ കാലം കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആസിയ
മക്കൾ: ഉപ്പാത്തു, ഇമ്പിച്ചി, ബീവി, മുഹമ്മദ്, മുസ്തഫ (ഇരുവരും സലാല ), ശംസുദ്ധീൻ (കൊച്ചി), പരേതനായ അഷ്റഫ്
മരുമക്കൾ: ഹുസൈൻ, ഉമ്മർകുട്ടി, മമ്മു, ജാൻസി, ഫാത്തിമ, തൻസീറ.
മയ്യിത്ത് നിസ്ക്കാരം: തിങ്കളാഴ്ച 12 മണിക്ക് കോട്ടക്കൽ ജലാൽ പള്ളിയിൽ

Discussion about this post