പയ്യോളി: കോട്ടകടപ്പുറം എൽ പി സ്കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നഗരസഭാംഗം ചൊറിയാവി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് സി സലീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈമ, സ്കൂൾ വികസന സമതിയംഗങ്ങളായ എ വി നാണു, കെ ടി കേളപ്പൻ, രേഷ്മ ടീച്ചർ പ്രസംഗിച്ചു. എൽ കെ ജി, ഒന്നാം ക്ലാസ് ഉപഹാരം നൽകി സ്വീകരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് സ്കൂൾ ബാഗ്, പായസം വിതരണം ചെയ്തു.


Discussion about this post