നന്തി ബസാർ: യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആവാനുള്ള യോഗ്യത നേടി കോടിക്കൽ പ്രദേശത്തിന്റെ അഭിമാനമായി മാറിയ ഫഹീമയെ കോടിക്കൽ ശാഖ മുസ്ലിം യൂത്ത് ലീഗും എം എസ് എഫ് കമ്മിറ്റിയും അനുമോദിച്ചു. യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി എം പി ഷാജഹാൻ ഉപഹാരവും പൊന്നാടയും നൽകി.
ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ കെ അബൂബക്കർ ഹാജി, പി കെ ഹുസൈൻ ഹാജി, വി കെ ഇസ്മായിൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദലി, ബ്ലോക്ക് മെംബർ സുഹറ ഖാദർ, മുൻ പഞ്ചായത്ത് മെംബർ പി റഷീദ, പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻ്റ് റനിൻ അഷ്റഫ്,
ശാഖ യൂത്ത് ലീഗ് പ്രസിഡൻ്റ് യു വി നൗഫൽ, പി വി നൗഷാദ്, റഷീദ് കൊളരാട്ടിൽ, പി വി കുഞ്ഞബ്ദുള്ള, അലി ഹരിത, എം എസ് എഫ് ഭാരവാഹികളായ എം വി മിഥ് ലാജ്, പി കെ ഹിജാസ്, പി വി അപ്സാർ, അബ്ദുൾ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post