കോതമംഗലം: മൂന്നാറില്‍ നിന്നും മടങ്ങിയ ബന്ധുക്കളടങ്ങിയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പെട്ട് പിതാവും മകനും ദാരുണാന്ത്യം. കൊച്ചി- മധുര ദേശീയപാതയിൽ കോതമംഗലത്തിനടുത്തുള്ള അയ്യങ്കാവിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. വടുതല അരൂക്കുറ്റി കുറുവഞ്ചന്കാട് വീട്ടില്‍ കെ പി അബു (75), മകന് ഷഫീഖ് (30) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബന്ധുക്കളായ ആറ് പേര്‍ക്ക് പരിക്കേറ്റു.
അബുവിന്റെ ഭാര്യ സീനത്ത് (62), ഷഫീഖിന്റെ ഭാര്യ സുഫില (28), അബുവിന്റെ മകള്‍ അനീസ (36), മകന് മുഹമ്മദ് ശാന് (14), അയല്‍വാസി വടുതല മേയ്ക്കാലിച്ചിറ വീട്ടില്‍ സിദ്ദീഖിന്റെ മകന് സുല്‍ഫിഖര്‍ (20), ബന്ധുവും കൊടുങ്ങല്ലൂര്‍ സ്വദേശി അശ്കര്‍ എന്നിവര്‍ക്കാണ് പരിക്ക്.
ബുധനാഴ്ച വെളുപ്പിന് 1.25 ഓടെ ഇവര്‍ സഞ്ചരിച്ച ഇനോവ കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. അബുവും ഷെഫീഖും സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷഫീഖിന്റെ വിവാഹം.
Discussion about this post