കൊയിലാണ്ടി: കോരപ്പുഴ പാലത്തിനു മുകളിൽ പിക് അപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കോഴിക്കുഞ്ഞിനെ കയറ്റിയ പിക്കപ്പ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

ഇടിച്ച ലോറിയുടെ പിറകിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് മൂന്നു വണ്ടികൾക്കും കേടുപാട് പറ്റി. ഗ്യാസ് ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസ്സം രാവിലെയോടെയാണ് പൂർവസ്ഥിതിയിലായത്.

Discussion about this post