
തിക്കോടി: കൂട്ടായ്മ പള്ളിക്കരയുടെ നേതൃത്വത്തിൽ നാടക കലാകാരന് ആദരവും ഓണാഘോഷവും സംഘടിപ്പിച്ചു. നാടക, തിരക്കഥാകൃത്ത് പ്രദീപ് കുമാർ കാവുന്തറ ഉദ്ഘാടനം ചെയ്തു.

35 വർഷത്തിലേറെക്കാലം പ്രൊഫഷണൽ, അമേച്വർ നാടക രംഗത്ത് പ്രവർത്തിച്ച സി കെ രാജൻ പള്ളിക്കരയെ ആദരിച്ചു. ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, വി പി നാസർ, കെ പ്രതീഷ്, പി ആർ കെ ദിനേശ് പ്രസംഗിച്ചു.

സ്വാഗതസംഘം കൺവീനർ പി കെ അനൂപ് സ്വാഗതവും കൂട്ടായ്മ പ്രസിഡൻ്റ് ടി അശോക് കുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ജാനു താമാശകൾ, വനിതകളുടെയും കുട്ടികളുടെയും വിവിധ മത്സരയിനങ്ങളും കലാപരിപാടികളും അരങ്ങേറി.




Discussion about this post