കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിൽ അഴുക്കുചാലിൽ നിന്ന് പുറത്ത് എടുത്തിട്ട മാലിന്യം നീക്കം ചെയ്യാത്തത് ദുരിതമാവുന്നു. സദാ തിരക്കേറിയ ടൗണിൽ മാലിന്യക്കൂമ്പാരം കാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.

നഗരസഭ ശുചീകരണ ജീവനക്കാർ അഴുക്ക് ചാലിൽ നിന്ന് എടുത്തിട്ട മാലിന്യം മഴ പെയ്താൽ, മാലിന്യം വീണ്ടും അഴുക്കുചാലിലേക്ക് ഒലിച്ചിറങ്ങും. മലിനജലം കെട്ടിക്കിടന്ന് പരന്നൊഴുകുന്നതിനുള്ള സാധ്യത, വഴി നടക്കാനും കഴിയാതാക്കും.

Discussion about this post