കൊല്ലം: റെയില്വേക്കെട്ടിടത്തിനുള്ളിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ നാസു മൃതദേഹത്തിന് കാലവലിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. കേരളപുരം സ്വദേശി ഉമാ പ്രസന്നെയെയാണ് കൊല്ലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്താനായി യുവതിയുടെ ശരീര ഭാഗങ്ങളിൽ മുറിവുണ്ടാക്കിയതായി പ്രതി പൊലീസിനോട് പറഞ്ഞു. കൊല്ലം ബീച്ച്, റെയിൽ വേ ക്വാർട്ടേഴ്സ്
എന്നിവിടങ്ങളിലായി പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം (302), ബലാത്സംഗം (376), മോഷണം (379) എന്നീ വകുപ്പുകൾപ്രകാരമാണ് കേസെടുത്തിട്ടുണ്ട്.മരിച്ചെന്ന് ഉറപ്പുവരുത്താനായി പുറത്തുപോയി ബ്ലേഡുമായി വന്ന് യുവതിയുടെ മാറിനു താഴെയും തലയിലും പ്രതി മുറിവുകളുണ്ടാക്കി. മരിച്ചെന്ന് ഉറപ്പു വരുത്തിയതിനു ശേഷം യുവതിയുടെ ഫോണുമായി പിറ്റേ ദിവസം പുലർച്ചെ കോട്ട്വേഴ്സിൽ നിന്ന് പോവുകയായിരുന്നു. അടുത്ത ദിവസം കോട്ട്വേഴ്സിൽ എത്തി മൃതദേഹം
പരിശോധിച്ചതായും മൊഴി നൽകി. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 29-ന് വൈകീട്ട് ബീച്ചിൽവെച്ചാണ് യുവതിയും നാസുവും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്തു. അപസ്മാര രോഗിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചെവ്വാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കൊറ്റങ്കരഭാഗത്ത് താമസിച്ചിരുന്ന യുവതിയെ ഡിസംബര്‍ 29 മുതല്‍ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു. അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം
കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊറ്റങ്കര ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ലോട്ടറി വില്‍പ്പനക്കാരിയായ യുവതി. ഇവരുടെ ഭര്‍ത്താവ് ബിജു മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചത്. ലോട്ടറി വില്പനയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്പനയും നടത്തി വരികയായിരുന്നു ഇവര്‍. ഡിസംബര്‍ 29 ന് കൊല്ലം ബീച്ചില്‍ എത്തിയിരുന്ന യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. കുണ്ടറ പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
Discussion about this post