കൊയിലാണ്ടി: കടലിൽ വീണ് യുവാവ് മരിച്ച നിലയിൽ. കൊല്ലം പാറപ്പള്ളിയിലാണ് യുവാവ് കടലില്‍ വീണു മുങ്ങി മരിച്ച നിലയിൽ മൃതദേഹം കരയ്ക്കടിഞ്ഞത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. 26കാരനാണ് മരിച്ചത്.
മലപ്പുറം ചങ്ക് വെട്ടി സ്വദേശിയാണെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. ആളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ. ഇയാള്‍ പാറപ്പള്ളിയില്‍ വന്നതാണെന്നു കരുതുന്നു.
മലപ്പുറത്തു വേങ്ങര സ്റ്റേഷൻ പരിധിയിൽ ഇരുപത്തിയാറു വയസ്സുള്ള യുവാവിനെ കാണാനില്ല എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആ യുവാവുമായി സാമ്യമുണ്ടെന്നാണ് വിവരം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. യുവാവിന്റെ ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അവരെത്തിയതിനു ശേഷം മാത്രമേ വിവരങ്ങൾ സ്ഥിരീകരിക്കുകയുള്ളു. വിവരം ലഭിച്ചതിച്ചതിനെ തുടർന്ന് എലത്തൂർ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post