കൊല്ലം: കടമായി കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി അനീഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കോട്ടപ്പുറം സ്വദേശി ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അനീഷ്, ജയ്സണ് മൂവായിരം രൂപ കടം നൽകിയിരുന്നു. ഈ പണം തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് ആക്രമണം നടത്തിയത്. കമ്പും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. നാട്ടുകാരാണ് അനീഷിനെ ആശുപത്രിയിലെത്തിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post