പയ്യോളി: കൊല്ലം ചിറക്ക് സമീപം മിനിലോറി മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മൽ രാഗേഷ് (42) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മരിച്ചത്. ഇന്നലെ വെകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. മിനിലോറി ഡിവൈഡറിൽ തട്ടി രാഗേഷ് ഓടിച്ച ബൈക്കിലേക്ക് മറിയുകയായിരുന്നു. ഭാര്യ: സുബിഷ (സർഗാലയ ഇരിങ്ങൽ). പിതാവ്: രാഘൂട്ടി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: രാജേഷ്, രങ്കേഷ്, രജീഷ് (കെ എസ് ഇ ബി).




































Discussion about this post