കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂര്‍ ആയുര്‍വേഗ ആശുപത്രിയിലെ ഡോക്ടര്‍മാരെയാണ് എംഎല്‍എ കുറ്റപ്പെടുത്തിയത്.
ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അലവലാതി ഡോക്ടർമാർ എന്നാണ് ഗണേഷ് കുമാർ ഇവരെ വിശേഷിപ്പിച്ചത്. സംഘടനാ ചുമതലയുള്ള ഡോക്ടർമാരുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു വിമർശനം. ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
കഴിഞ്ഞ ദിവസം എംഎൽഎ നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിയില്ലാത്ത അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അൽപമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ചാണ് എം എൽ എ അന്ന് വിമർശിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു.
Discussion about this post