കൊല്ലം: സ്ത്രീധന പീഡനത്തിനെതിരെ എം എൽ എ യുടെ മകളുടെ പരാതി. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ മുന്‍ എം എല്‍ എ എന്‍ വിജയന്‍ പിള്ളയുടെ മകൾ ലക്ഷ്മിയാണ് പരാതി നൽകിയത്. വിവാഹ സമയത്ത് തനിക്ക് 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. അത് മുഴുവന്‍ ധൂര്‍ത്തടിച്ച് കളഞ്ഞെന്നും പിന്നീട് മൂന്ന് കോടിയോളം രൂപ സ്ത്രീധനമെന്ന പേരില്‍ വാങ്ങിയെടുത്തുമെന്നുമാണ് പരാതിയില്‍ പറയുന്നത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ജയകൃഷ്ണന്‍, അദ്ദേഹത്തിന്റെ പിതാവ് രാധാകൃഷ്ണപിള്ള, മാതാവ് എസ് അംബികാദേവി, സഹോദരന്‍ ജ്യോതി കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്
Discussion about this post