കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ മാതാപിതാക്കളെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് സ്വദേശി സുബിന് (19) ആണ് അറസ്റ്റിലായത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളെ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി ഇവരെ ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കിളിക്കൊല്ലൂര്‍ പോലീസ് ആണ് സുബിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post