കൊല്ലം: വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നാളെ കൊടിയേറും. ഇന്ന് പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. കൊടിയേറ്റത്തിനു ശേഷം വിശേഷാൽ പൂജകൾ, തണ്ടാൻ്റെ അവകാശ വരവ്, തായമ്പക, മേളവാദ്യം, പാണ്ടിമേളത്തോടെ വില്ലെഴുന്നള്ളിപ്പ്, കനലാട്ടം എഴുന്നള്ളത്ത് രണ്ടിന് എണ്ണ അഭിഷേകം, തുലാഭാരം കൊല്ലൻ്റെയും തണ്ടാൻ്റെയും അവകാശവരവ്, ഇളനീർകുല വരവുകൾ, ഇളനീരാട്ടം, തുവ്വൽ എഴുന്നള്ളത്ത്, മൂന്നിന് കാലത്ത് കലശത്തോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Discussion about this post