പയ്യോളി: ബി ജെ പി മുൻ സംസ്ഥാന കൗൺസിൽ അംഗം കൊളാവിപ്പാലം വലിയാവിയിൽ കേളപ്പൻ (76, വി കെ പാറോൽ) അന്തരിച്ചു. ഗവ. പ്രസ് ജീവനക്കാരനായിരുന്നു. കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട്, ശ്രീ നാരായണ സഹോദര ധർമ്മവേദി ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അറിയപ്പെടുന്ന നാടക നടൻ കൂടിയായിരുന്നു വി കെ പാറോൽ. ഗവ. പ്രസ്സ് അസോസിയേഷൻ സംസ്ഥാന തല നാടക മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. രണ്ട് സീരിയലുകൾക്ക് ശബ്ദം നൽകി. ജോൺ എബ്രഹാമിൻ്റെ അമ്മ അറിയാൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ലക്ഷ്മി
മക്കൾ: അരുൺ, ഹണിമ
മരുമകൻ: സുനിൽ (മസ്കത്ത്, ഒമാൻ)
സംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക്
Discussion about this post