പയ്യോളി: നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനുള്ള സി പി ഐ നടപടിയിൽ കൊളാവിപ്പാലം ക്ഷീരോത്പാദക സഹകരണ സംഘം പ്രതിഷേധിച്ചു.
വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവസാനിപ്പിച്ച് സി പി ഐ മാപ്പ് പറയണമെന്നും സഹകരണ സംഘം അടിയന്തിര യോഗം ആവശ്യപ്പെട്ടു.
ഭരണ സമിതി, വികസന സമിതി, ഉപദേശക സമിതിയംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിൽ സംഘം പ്രസിഡണ്ട് എം ടി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം നിഷ ഗിരീഷ്, സി ടി പി കൃഷ്ണൻ, വി പി നാണു, പി ലക്ഷ്മണൻ, എം ടി ശിവദാസൻ, എ വി ചന്ദ്രൻ പ്രസംഗിച്ചു.
സെക്രട്ടറി എം പി സജിഷ സ്വാഗതവും, ടി വി ഷൈമ നന്ദിയും പറഞ്ഞു.
Discussion about this post