പയ്യോളി: കടൽ തീരത്തോടും പുഴയോടും ചേർന്ന് നാലര ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന കൊളാവിപ്പാലം മിനി ഗോവ എന്ന പേരിൽ അറിയപെടുന്ന സ്ഥലം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് കെ കെ രമ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

വടകര സാൻറ് ബാങ്ക്സിൻ്റെ അക്കരയായി സ്ഥിതി ചെയ്യുന്ന കോട്ടക്കൽ അഴിമുഖം സംരക്ഷിക്കപെടേണ്ട അമൂല്ല്യങ്ങളായ കണ്ടൽകാടുകളാൽ സമൃദ്ധമാണ്. സാൻറ് ബാങ്ക്സിൽ നിന്ന് അവിടേക്ക് ബോട്ട് സർവീസ് ആരംഭിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ കേരളത്തിലെ മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇതു മാറുമെന്ന് എം എൽ എ പറഞ്ഞു.

ഇപ്പേൾ തന്നെ ധാരാളം സഞ്ചാരികളെത്തുന്ന ഈ സ്ഥലത്ത് മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലാത്തതിനാൽ അപകട സാധ്യത ഏറെയാണ് സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ഒരു വർഷം മുൻപ് ഒരു കുട്ടിയുടെ ജീവൻ നഷ്ടമായി.

മിനി ഗോവയെ കുറിച്ച് സർക്കാരിൻ്റെ ശ്രദ്ധയിലുണ്ടെന്നും പരിശോധിച്ച് അനുഭാവപൂർണമായ തീരുമാനങ്ങളെടുക്കാമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉപ്പ് നൽകിയതായും എം എൽ എ അറിയിച്ചു.

കൊളാവിപ്പാലം മിനി ഗോവ ടൂറിസം കേന്ദ്രമാക്കണം നിയമസഭയിൽ കെ കെ രമ എം എൽ എ ഉന്നയിക്കുന്നു… വീഡിയോ കാണാം..


































Discussion about this post