പയ്യോളി: കൊളാവിനട പാൽ സൊസൈറ്റിയിലെ ക്രമക്കേടുകൾ അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ മേലടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ജീവനക്കാരുടേയും സംഘം ഭരണാധികാരികളുടേയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന കർഷകരുടെ പരാതിക്ക് ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ കെ വിജയൻ അധ്യക്ഷത വഹിച്ചു. സി ജാനു അമ്മ പതാക ഉയർത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം സോമൻ മുതുവന, ലോക്കൽ സെക്രട്ടറി കെ ശശിധരൻ, വി എം ഷാഹുൽ ഹമീദ്, റസിയാ ഫൈസൽ, കെ സി സതീശൻ, ഉത്തമൻ പയ്യോളി, കെ വി.അബ്ദുൾ കരീം, കെ സി സന്തോഷ് പ്രസംഗിച്ചു. സെക്രട്ടറിയായി വി എം ഷാഹുൽ ഹമീദിനേയും അസി. സെക്രട്ടറിയായി കെ കെ വിജയനേയും തെരഞ്ഞെടുത്തു.
Discussion about this post