തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത് മന്ത്രിസഭായോഗത്തിന്റെ കൂട്ടായ തീരുമാനമനുസരിച്ചാണെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി.സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്ന് നിൽക്കുന്നതല്ല. ലോകായുക്ത ഭേദഗതിക്ക് കാരണമായ ഹൈക്കോടതി വിധി അദ്ദേഹം പൂർണമായും വായിച്ചുവെന്ന് താൻ കരുതുന്നില്ല. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12-ാം വകുപ്പിനെ മാത്രം പരാമർശിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയ്ക്ക് ശിപാർശ നൽകാൻ മാത്രമാണ് അധികാരം. അർധ ജുഡീഷറി സംവിധാനമാണത്. നിർദ്ദേശങ്ങൾക്ക് അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഗവർണറാണെന്നും ഉത്തരവുണ്ട്. നിയമസഭ അടുത്തൊന്നും ചേരാതിരുന്നത് കൊണ്ടാണ് ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നതെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post