
കൊയിലാണ്ടി: ഉപജില്ല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര -ഐ ടി പ്രവർത്തി പരിചയമേളയ്ക്ക് അത്തോളി ജി വി എച്ച് എസ് എസിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി എ ഇ ഒ പി പി സുധ മേളയുടെ വിശദീകരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രജനി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ, അത്തോളി വി എച്ച് സി, ജി വി എച്ച് എസ് എസ് പ്രിൻസിപ്പൾ കെ പി ഫൈസൽ, പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ പ്രസംഗിച്ചു. എൻ ഇന്ദു സ്വാഗതവും സി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Discussion about this post