
കൊയിലാണ്ടി: മൽസ്യമാർക്കറ്റിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തി അനധികൃതമായ് പൊതുനിരത്തിൽ മത്സ്യ വിൽപ്പന നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എൻ ടി യു സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു മണമൽ അധ്യക്ഷത വഹിച്ചു.
ടി കെ നാരായണൻ, വി ടി സുരേന്ദ്രൻ, കെ ഉണ്ണികൃഷ്ണൻ,
ശിവാനന്ദൻ കുറുവങ്ങാട്, ശ്രീജു പയറ്റുവളപ്പിൽ, രൂപേഷ്, അബ്ദുള്ള, പുരുഷോത്തമൻ, ശരത്ചന്ദ്രൻ, ഇന്ദിര, കെ കെ രാജൻ, തങ്കമണി, നിഷ പയറ്റുവളപ്പിൽ, ദിലീപ്, ഉമ്മർ, ഭാസ്ക്കരൻ പ്രസംഗിച്ചു.

Discussion about this post