

വടകര: കടത്തനാട്ടിലെ തെയ്യപ്രേമികളുടെ കൂട്ടായ്മയായ കൊടിയേറ്റം വാട്സാപ്പ് ഗ്രൂപ്പ് നടത്തിയ തെയ്യം പ്രശ്നോത്തരി, കൂട്ടായ്മ അംഗങ്ങളുടെ തെയ്യക്കാഴ്ച അനുഭവങ്ങൾ, കടത്തനാട്ടിലെ ഏതാനും കാവുകളെ കുറിച്ചുള്ള അറിവുകൾ എന്നിവയുൾപ്പെടുത്തി പ്രസിദ്ധീകരിച്ച ‘കൊടിയേറ്റം പട്ടോല’ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും തെയ്യം ഫോട്ടോ പ്രദർശനവും 6 ന് ഞായറാഴ്ച നടക്കും.

വടകര എസ് ജി എം എസ് ബി സ്കൂളിൽ രാവിലെ 9.30 ന് ഡോ. കെ എം ഭരതൻ ചടങ്ങിൻ്റെ ഉദ്ഘാടനവും പ്രകാശനവും നിർവഹിക്കും. ഡോ. രാധാകൃഷ്ണൻ ചെറുവാച്ചേരി മുഖ്യാതിഥിയാവും. മുത്തുതട്ടാറത്ത് അധ്യക്ഷത വഹിക്കും. സുകേഷ് അയനിക്കാട്, നിധീഷ് പെരുവണ്ണാൻ, അനീഷ് മുയിപ്പോത്ത്, ബിജു ആണ്ടവൻ പ്രസംഗിക്കും.


കോവിഡ് കാലത്തും അല്ലാതെയും ഏറെ പ്രതിസന്ധി നേരിടുന്നവരാണ് തെയ്യം കോലധാരികൾ, അശരണരായ കോലധാരികൾക്ക് സഹായമായ ‘കൈത്താങ്ങ്’, തെയ്യക്കാരെ പരിചയപെടുത്തുന്ന ‘ഉരിയാട്ട്’, കടത്തനാട്ടിലെ വീരയോദ്ധാക്കളെ പരിചയപെടുത്തുന്ന ‘പൊലിക ‘എന്നിങ്ങനെയുള്ള വൈവിധ്യങ്ങൾ നിറഞ്ഞ പരിപാടികൾ കൊണ്ട് കൊടിയേറ്റം കൂട്ടായ്മ ശ്രദ്ധേയമാണ്.


Discussion about this post