തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് വരുന്നെന്ന അഭ്യൂഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളി. മന്ത്രിസഭയിലേക്ക് വരുന്നില്ലെന്നും മന്ത്രിസഭാ പുനസംഘടന അജണ്ടയിലില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പി ജെ ജോസഫിന്‍റെ മുന്നണി പ്രവേശന സാദ്ധ്യതയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ ഡി എഫില്‍ എത്തിക്കാന്‍ ചര്‍ച്ചകളില്ല, കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പ്രാധാന്യം നല്‍കുത്
.പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post