
പയ്യോളി: സി പി ഐ എം സമുന്നത നേതാവും, പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ പയ്യോളി ഏരിയയിലെ 10 ലോക്കലുകളിൽ അനുശോചന യോഗങ്ങൾസംഘടിപ്പിച്ചു. പയ്യോളി നോർത്ത്, പയ്യോളി സൗത്ത്, ഇരിങ്ങൽ, കോട്ടക്കൽ, തുറയൂർ, ഇരിങ്ങത്ത്, തിക്കോടി നോർത്ത്, തിക്കോടി സൗത്ത്, നന്തി, മൂടാടി എന്നീ ലോക്കലുകളിലാണ് സർവ്വകക്ഷി അനുശോചന യോഗങ്ങൾ നടന്നത്.

പയ്യോളി സൗത്ത്, പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ല കമ്മിറ്റി അംഗം എം പി ഷിബു, കെ പി സി സി അംഗം മഠത്തിൽ നാണു, നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, സി പി ഐ എം നേതാവ് ടി ചന്തു,

മഠത്തിൽ അബ്ദുറഹിമാൻ പുനത്തിൽ ഗോപാലൻ, എസ് കെ സമീർ, എ കെ ബൈജു, വി എം ഷാഹുൽഹമീദ്, എ വി ബാലകൃഷ്ണൻ, എ പി ഖാലിദ് പ്രസംഗിച്ചു. എൻ ടി രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.

Discussion about this post