തിരുവനന്തപുരം: ലോകായുക്ത നിലവിൽ വന്നത് ഇടത് സർക്കാരിന്റെ കാലത്താണെന്നും, അതിനു ശേഷമാണ് വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും, കേന്ദ്രത്തിൽ ലോക്പാൽ നിയമം വന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോക്പാൽ നിയമം പരിശോധിച്ചപ്പോൾ കേരളത്തിലെ നിയമത്തിന് മാറ്റങ്ങൾ ആവശ്യമാണെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു. ലോകായുക്തയിൽ നിയമഭേദഗതി കൊണ്ടുവരുന്നതിന് വിശദീകരണമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
2021 ഏപ്രിൽ 13നാണ് നിയമോപദേശം ലഭിച്ചത്. അന്നത്തെ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദാണ് ഇത് സമ്പന്ധിച്ച നിദേശം നൽകിയത്. നിദ്ദേശം പരിശോധിച്ചപ്പോൾ പ്രസക്തിയുണ്ടെന്ന് സർക്കാർ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികളെ പുറത്താക്കാൻ ലോകായുക്തയിൽ പറഞ്ഞിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഈ നിയമം തന്നെയാണെന്നും അദ്ദേഹം പറയുന്നു. ഭരണപദവിയിലിരിക്കുന്ന വ്യക്തിയെ ലോകായുക്തയ്ക്ക് പുറത്താക്കാം എന്ന നിയമം 1999ൽ നടപ്പാക്കിയതാണെന്നും. ഇതിൽ അപ്പീൽ നൽകാൻ കഴിയാത്തത് ഭരണഘടനയുടെ 104ാം അനുച്ഛേദപ്രകാരം തെറ്റാണെന്നുമാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിമാരും മറ്റ് മന്ത്രമാരും തുടരണോ എന്നത് ഗവർണറാണ് തീരുമാനിക്കേണ്ടതെന്നും. ഇതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതും ഗവർണറെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
Discussion about this post