പയ്യോളി: തീരദേശ ഹൈവേക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിൻ്റെ മുന്നോടിയായി നോട്ടി ഫിക്കേഷൻ നടത്തി പത്രപരസ്യം പുറപ്പെടുവിച്ചു. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെയുള്ള പാതയുടെ നിർമാണത്തിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പരസ്യമാണ് ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ വില്ലേജിലെ ഇരിങ്ങൽ ദേശം, അയനിക്കാട് ദേശം, തിക്കോടി വില്ലേജിലെ പാലൂർ ദേശം, തൃക്കോട്ടൂർ ദേശം, പയ്യോളി വില്ലേജിലെ കണ്ണംകുളം ദേശം, മേലടി ദേശം എന്നിവിടങ്ങളിലുള്ള കുടുംബങ്ങളുടെ പേരും ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ വിവരങ്ങളുമുൾപ്പെടുന്ന ലിസ്റ്റ് ആണ് പരസ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആകെ 236 കുടുംബങ്ങളിൽ നിന്നും 10.902525 ഹെക്ടർ ഭൂമിയാണ് തീരദേശ ഹൈവേയുടെ നിർമിതിക്കായി ഏറ്റെടുക്കുക.
ഇതുമായി ബന്ധപ്പെട്ട് ഉടമസ്ഥർക്കുണ്ടാവുന്ന പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച് രേഖാമൂലമുള്ള പ്രസ്താവന സഹിതം പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കകം സ്പെഷൽ തഹസിൽദാർ (എൽ എ ) കിഫ്ബി കോഴിക്കോടിന് സമർപ്പിക്കണം.
Discussion about this post