കോഴിക്കോട്: കോടഞ്ചേരിയിൽ പോക്സോ കേസിൽ പ്രതിയായ പൊലീസുകാരന് സസ്പെൻഷൻ. സഹോദരിമാരായ കുട്ടികളോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദിനെതിരെയാണ് നടപടിയെടുത്തത്.
12ഉം 13ഉം വയസ്സുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ടു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂരാച്ചുണ്ട് പൊലീസായിരുന്നു കേസെടുത്തത്.
Discussion about this post