കൊച്ചി: വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആലുവ തേവയ്ക്കൽ സ്വദേശി വടക്കേടത്തു വീട്ടിൽ അജിത് ശശിധരനാണ് അറസ്റ്റിലായത്. നുവാൽസിലെ ഹോസ്റ്റൽ അന്തേവാസിയായ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 10നായിരുന്നു സംഭവം.
ഓൺലൈനിൽ ബുക്ക് ചെയ്ത ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ എത്തിയതായിരുന്നു വിദ്യാർഥിനിയും സഹപാഠിയും. ഇവിടെയുള്ള എ ടി എമ്മിൽ നിന്നു പണം എടുക്കാനെത്തിയ അജിത് പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. എ ടി എം സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post