കൊച്ചി : ടയർ മാറ്റുന്നതിനിടെ ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നലിന് സമീപത്താണ് ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍ പെട്ട് തിരുവനന്തപുരം സ്വദേശി മണിയന് മരിച്ചത്.
കൊടുങ്ങല്ലൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയര്‍ പഞ്ചറായപ്പോള്‍ അത് നന്നാക്കുന്നതിനിടെയായിരുന്നു അപകടം. ടയര്‍ ഭാഗം നെഞ്ചില്‍ തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post