തിരുവനന്തപുരം: കൊച്ചിയിലെ ഹോട്ടലിൽ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന കേസില്‍, മുത്തശ്ശിയെയും പിതാവിനെയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഇരുവരെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ സിപ്സിയെ ബീമാപ്പള്ളിയില്‍ നിന്നും പൂന്തുറ പൊലീസ് ആണ് പിടികൂടിയത്. സജീവിനെ അങ്കമാലിയില്‍ നിന്നുമാണ് പിടികൂടിയത്.
അങ്കമാലി പാറക്കടവ് കോടുശേരി സജീവന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശിയുടെ കാമുകന് ജോണ്‍ ബിനോയ് ഡിസൂസയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post