കൊച്ചി: ഫ്ലാറ്റിന് മുകളിൽ നിന്നും വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂർ കുളത്തുമട്ടയ്ക്കൽ സ്വദേശി രേഷ്മ ആൻ എബ്രഹാം (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ റസിഡന്റ് ഡോക്ടറും ഇന്റേണൽ മെഡിസിൽ ട്രെയിനിങ് വിദ്യാർഥിനിയുമായിരുന്നു.
ശനിയാഴ്ച വൈകിട്ടാണു സംഭവം. ഫ്ലാറ്റിന്റെ 13–ാം നിലയിൽനിന്നും താഴെ വീണ രേഷ്മ, രണ്ടാം നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ ചെയ്തതെന്നാണു നിഗമനം.
Discussion about this post