കൊച്ചി: പീഡന ആരോപണ വിധേയനായ ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഒളിവിൽ കഴിയുന്ന സുജീഷിനെ കുറിച്ച് സൂചനകൾ ലഭിച്ചു. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, സുജീഷിനെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗുളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്.
Discussion about this post