കൊച്ചി: തന്നെ കൊല്ലാനായി ആറു പേർ പിന്നിലുണ്ടെന്നും താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുകയാണെങ്കിൽ ഇതുതന്നെ മരണ മൊഴിയായി കണക്കാക്കണമെന്നുമുള്ള പുതിയ വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ് വിഡിയോയിൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, അതും അവർക്ക് നേരിട്ട് അറിയാമെന്ന്.
നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും എന്നെ മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്.
തെറ്റ് ചെയ്യാത്ത ഞാനെന്തിനാണ് ആത്മഹത്യ ചെയ്യുന്നത്. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലൊരു അവസ്ഥ വരരുത്. ഇതിന്റെയെല്ലാം പിന്നിൽ ആറു പേർ ആണ്. വൈകാതെ അവരുടെ പേര് പുറത്തു പറയും. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളും പിന്നിലുണ്ട്. ” അഞ്ജലി വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സുഹൃത്ത് അഞ്ജലിയേയും പ്രതിചേർത്തിട്ടുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Discussion about this post