കൊച്ചി: സി പി എ സംസ്ഥാന സമിതിയിൽ നിന്നും മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. ഇദ്ദേഹത്തെക്കൂടാതെ മറ്റ് 12 പേർ കൂടി സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നുരാവിലെ ചേർന്ന നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്‍കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും. 89 അംഗങ്ങളാണ് പുതിയ സംസ്ഥാന സമിതിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
പ്രായപരിധി കർശനമാക്കിയാണ് സുധാകരൻ ഉൾപ്പടെയുള്ളവരെ ഒഴിവാക്കിയത്. 75 വയസ് കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ് വൈക്കം വിശ്വന്‍ എന്നിവരെ ഒഴിവാക്കുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനസമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.1988 മുതല്‍ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്‍.
40 വയസ് എത്തിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി യുവത്വത്തിന്റെ മുഖം നൽകാനാണ് പാർട്ടി ശ്രമം. വർഗ, ബഹുജന സംഘടനകളുടെ നേതൃസ്ഥാനത്തുള്ളവരെ സംഘടനാ നേതൃത്വത്തിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
Discussion about this post